Foot Ball ISL Top News transfer news

ആദ്യ വിദേശ താരത്തിന്റെ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

July 8, 2022

author:

ആദ്യ വിദേശ താരത്തിന്റെ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ താരത്തിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍-ഗ്രീക്ക് അന്താരാഷ്ട്ര താരമായ അപ്പോസ്തലസ് ജിയാനൗവിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ട ആല്‍വാരോ വാസ്‌ക്വെസിന് പകരമായാണ് ജിയാനൗ വരുന്നത്. ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്നാണ് ജിയാനൗവിനെ മഞ്ഞപ്പട സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ഗ്രീസ് ദേശീയ ടീമുകളില്‍ കളിച്ചിട്ടുള്ള ജിയാനൗ സ്‌ട്രൈക്കർ റോളിലാണ് കളിക്കുന്നത്. വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി 150-ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടുകയും 38 ഗോളുകള്‍ നേടാനും താരത്തിനായിട്ടുണ്ട്.

ഒപ്പം 15 അസിസ്റ്റുകളും അപ്പോസ്തലസ് ജിയാനൗവിന്റെ പേരിലുണ്ട്. ഗ്രീസില്‍ ജനിച്ച ജിയാനൗ കുട്ടിക്കാലത്തുതന്നെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം നടത്തുകയായിരുന്നു. നേരത്തേ രണ്ട് ഇന്ത്യന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിന് മുന്നോടിയായി ടീമിലെത്തിച്ചിരുന്നു. ഇതോടെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ താരങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

Leave a comment