വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമിൽ
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. രോഹിത്തിനു പുറമെ വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നീ സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
അതേസമയം രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റനായി എത്തുന്നത്. മൂന്ന് മത്സരങ്ങളാണ് വിൻഡീസിന് എതിരായ ഏകദിന പരമ്പര ജൂലൈ 22-നാണ് ആരംഭിക്കുക. വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്.
ടീം
ശിഖര്‍ ധവാന്, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, സഞ്ജു സാംസണ്, ശാര്‍ദുല്‍ ഠാക്കൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.






































