European Football Foot Ball Top News transfer news

ക്രിസ്റ്റോഫി ഗാൾടിയറിനെ പുതിയ പിഎസ്‌ജി പരിശീലകനായി നിയമിച്ചു

July 6, 2022

author:

ക്രിസ്റ്റോഫി ഗാൾടിയറിനെ പുതിയ പിഎസ്‌ജി പരിശീലകനായി നിയമിച്ചു

മൗറീഷ്യോ പൊച്ചട്ടീനോയെ പുറത്താക്കിയതിനു പിന്നാലെ ക്രിസ്റ്റോഫി ഗാൾടിയറിനെ പുതിയ പിഎസ്‌ജി പരിശീലകനായി നിയമിച്ച് ഫ്രഞ്ച് വമ്പന്മാർ. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ക്ലബ് നിയമിക്കുന്ന ഏഴാമത്തെ പരിശീലകനാണ് ഗാള്‍ടിയര്‍. ലയണല്‍ മെസ്സി കിലിയന്‍ എംബാപ്പെ, നെയ്മര്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും പോയ സീസണിൽ ലീഗ് വൺ കിരീടം നേടാൻ മാത്രമാണ് പൊച്ചട്ടീനോയ്ക്ക് സാധിച്ചത്.

ഇതുതന്നെയാണ് പരിശീലക സ്ഥാനത്തുനിന്നും ക്ലബിന്റെ മുൻതാരം കൂടിയായ അർജന്റീനക്കാരനെ പുറത്താക്കാൻ കാരണമായത്. കഴിഞ്ഞ സീസണിന് മുന്നേടിയായി കോച്ച് തോമസ് ടുഷേലിനെ പുറത്താക്കിയാണ് പിഎസ്‌ജി പോച്ചട്ടീനോയെ പരിശീലകനായി നിയമിച്ചത്. ഫ്രഞ്ച് ലീഗില്‍ നീസ് ക്ലബിന്‍റെ പരിശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയർ പോയ സീസണിൽ ടീമിനെ അഞ്ചാം സ്ഥാനത്തെത്തിച്ചിരുന്നു. അതിനുമുന്‍പ് ലില്ലെ സെയിന്റ് എറ്റിയെന്നെ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്

വമ്പന്‍ ക്ലബ്ബുകളെ ഒന്നും ഇതുവരെ പരിശീലിപ്പിച്ചിട്ടില്ലെങ്കിലും പരിശീലകനെന്ന നിലയില്‍ ക്രിസ്റ്റഫ് ഗാൾട്ടിയർക്ക് കളിക്കാര്‍ക്കിടയിലും ക്ലബ്ബുകള്‍ക്കിടയിലും വലിയ മതിപ്പുള്ളതാണ് ഗാൾടിയറിലേക്ക് പിഎസ്‌ജിയെ ആകർഷി്ച്ചത്. രണ്ടുവര്‍ഷത്തെ കരാറിലാണ് ഗാള്‍ടിയര്‍ പാരീസിലെത്തുന്നത്.

Leave a comment