ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കിടിലൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കിടിലൻ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. 10 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യയാണ് വിജയം നേടിയത്.
ശ്രീലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയം കൈയ്യടക്കുകയായിരുന്നു. 83 പന്തുകളില്‍ നിന്ന് 94 റണ്‍സെടുത്ത സ്മൃതി മന്ഥാനയും 71 പന്തുകളില്‍ നിന്ന് 71 റണ്‍സെടുത്ത ഷെഫാലി വര്‍മയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ 173 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. 47 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ അമ കാഞ്ചന മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. 32 റണ്‍സെടുത്ത നിലക്ഷി ഡി സില്‍വയും 27 റണ്‍സ് നേടിയ നായിക ചമരി അത്തപത്തുവും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതും ലങ്കയ്ക്ക് തുണയായി.






































