European Football Foot Ball Top News transfer news

ലിസാൻഡ്രോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ആഴ്‌സണൽ

June 28, 2022

author:

ലിസാൻഡ്രോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ആഴ്‌സണൽ

അർജന്റീനിയൻ ഇന്റർനാഷണൽ ലിസാൻഡ്രോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ആഴ്‌സണൽ. പ്രതിരോധ താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുള്ള സാഹചര്യത്തിലാണ് കാര്യങ്ങൾ വേഗത്തിലാക്കാൻ ഗണ്ണേഴ്‌സ് മുൻകൈ എടുക്കുന്നത്. ഇതിന്റെ ഭാഗമായി ആഴ്‌സണൽ 35 മില്യൺ യൂറോയുടെ രണ്ടാമത്തെ ഓഫറും അയാക്‌സിൽ സമർപ്പിച്ചു,

മൈക്കൽ ആർട്ടെറ്റ തന്റെ പ്രതിരോധ നിര ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ലിസാൻഡ്രോ മാർട്ടിനെസിനെ നോട്ടമിട്ടിരിക്കുന്നത്. താരത്തിനായി ആഴ്‌സണൽ വാഗ്‌ദാനം ചെയ്‌ത ആദ്യ ഓഫർ അയാക്‌സ് നിരസിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ മെച്ചപ്പെട്ട ഓഫറും മുന്നോട്ടുവെച്ചിരിക്കുന്നത്. പുതിയ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ പ്രവർത്തിച്ച് പരിചയമുള്ള പ്രതിരോധ താരത്തെ ടീമിലെത്തിക്കാനായാൽ അത് വലിയൊരു നേട്ടമാകും എമിറേറ്റ്സ് ക്ലബിന്. സെന്റർ-ബാക്ക്, ലെഫ്റ്റ്-ബാക്ക് അല്ലെങ്കിൽ ഡിഫൻസീവ് മിഡ്ഫീൽഡ് എന്നീ വ്യത്യസ്‌ത പൊസിഷനികളിലും കളിക്കാൻ മികവുള്ള താരമാണ് അർജന്റീനിയൻ ഇന്റർനാഷണൽ ലിസാൻഡ്രോ മാർട്ടിനെസ്.

Leave a comment