ടി20 ലോകകപ്പിന് ശേഷം നവംബറിൽ ഇന്ത്യ ന്യൂസിലൻഡ് പര്യടത്തിനായി പറക്കും
ടി20 ലോകകപ്പിന് ശേഷം നവംബറിൽ മൂന്ന് ടി20, മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കും. ഇന്ത്യയുടെ കിവീസ് പര്യടനം നവംബർ 18-ന് ടി20 മത്സരത്തോടെ ആരംഭിക്കും. ഏകദിനം നവംബർ 25 മുതൽ നവംബർ 30 വരെയും നടക്കും.
ഇതിനു ശേഷം പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളുമായുള്ള ത്രിരാഷ്ട്ര പരമ്പര ഒക്ടോബർ എട്ടിനും ഫൈനൽ ഒക്ടോബറിലും 14-നും നടക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം 2023 ഫെബ്രുവരിയിൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കും ന്യൂസിലൻഡ് വേദിയാവും. അതിനു ശേഷം 2023 മാർച്ചിൽ ശ്രീലങ്കയുമായുള്ള പരമ്പരയും നടക്കും.
2023 ഫെബ്രുവരിയിൽ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് കിവീസ് ഇംഗ്ലണ്ടിനും ആതിഥേയത്വം വഹിക്കും. ന്യൂസിലൻഡിലെ ശ്രീലങ്കൻ പര്യടനം മാർച്ച് ഒമ്പതിന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെ തുടക്കമാവും. തുടർന്ന് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുടെ പരമ്പരയും T20I പരമ്പരയും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.






































