ഹെയ്‌ലി മാത്യൂസിനെ പുതിയ വെസ്റ്റ് ഇൻഡീസ് വനിതാ ടീം ക്യാപ്റ്റനായി നിയമിച്ചു
ഓൾറൗണ്ടർ ഹെയ്‌ലി മാത്യൂസിനെ വെസ്റ്റ് ഇൻഡീസ് പുതിയ വനിതാ ടീം ക്യാപ്റ്റനായി നിയമിച്ചു. സ്റ്റഫാനി ടെയ്‌ലറിന് പകരം അടുത്ത പരമ്പരയിൽ ഹെയ്‌ലിയായിരിക്കും ടീമിനെ നയിക്കുക. നേതൃമാറ്റം വനിതാ സെലക്ഷൻ പാനൽ ശുപാർശ ചെയ്യുകയും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (CWI) തീരുമാനത്തെ പിന്തുണക്കുകയും അതുവഴി പ്രഖ്യാപനം നടത്തുകയും ചെയ്യുകയുമാണ് ചെയ്‌തത്. 2012-ൽ ടി20യിലാണ് സ്റ്റഫാനി ടെയ്‌ലർ വിൻഡീസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.
രണ്ട് ഫോർമാറ്റുകളിലായി യഥാക്രമം 29, 25 മത്സരങ്ങൾ ജയിച്ച ടെയ്‌ലർ 55 ടി20യിലും 62 ഏകദിനങ്ങളിലും വെസ്റ്റ് ഇൻഡീസിനെ നയിച്ചു. 2016-ലെ ടി20 ലോകകപ്പും ഇവരുടെ ക്യാപ്റ്റൻസിയിൽ ടീം നേടിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹെയ്‌ലി മാത്യൂസ് ടീമിന്റെ ഉപനായകനായി ചിമതല വഹിക്കുകയാണ്.






































