രഞ്ജി ട്രോഫിക്ക് പുതിയ അവകാശി, ഫൈനലിൽ ആറു വിക്കറ്റിന് മുംബൈയെ തകർത്ത് മധ്യപ്രദേശ്
കരുത്തരായ മുംബൈയെ ഫൈനലിൽ ആറു വിക്കറ്റിന് കീഴടക്കി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മധ്യപ്രദേശ്. ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ മധ്യപ്രദേശ് നിരയുടെ കന്നി രഞ്ജി കിരീട നേട്ടമാണിത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിന്റെ അവസാന ദിനം മുംബൈ ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിലാണ് മധ്യപ്രദേശ് മറികടന്നത്.
സ്കോർ: മുംബൈ-374 & 269, മധ്യപ്രദേശ്: 536 & 108-4. ശുഭം ശർമ്മ ഫൈനലിലെയും സർഫറാസ് ഖാന്‍ ടൂർണമെന്‍റിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് രഞ്ജി സീസണുകളില്‍ നാലിലും പുതിയ ടീമുകളാണ് കിരീടം നേടിയതെന്ന പ്രത്യേകതയുമുണ്ട്. സൗരാഷ്ട്ര, വിദര്‍ഭ, ഗുജറാത്ത് എന്നിവര്‍ക്കൊപ്പം ഇതോടെ മധ്യപ്രദേശും ഇടംനേടി.






































