ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ടോസ്; അയർലൻഡിനെ ബാറ്റിംഗിനയച്ചു, സഞ്ചു ടീമിലില്ല
അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഫീൽഡിംഗ് തെരഞ്ഞെടുത്ത് ടീം ഇന്ത്യ. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന നീലപ്പടയിൽ സഞ്ചു സാംസണിന് ഇടംലഭിച്ചില്ല. അതേസമയം ഐപിഎല്ലിലെ അതിവേഗ പന്തുകളിലൂടെ ശ്രദ്ധനേടിയ പേസർ ഉമ്രാന് മാലിക്ക് ഇന്ത്യക്കായി ഇന്ന് അരങ്ങേറ്റം കുറിക്കും.
രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സ്ഥിരം കോച്ച് സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണെന്നിരിക്കെ നാഷണല്‍ അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണിനാണ് താല്കാലിക ചുമതല.
ടീം
ഇന്ത്യ: ഇഷാന് കിഷന്, റിതുരാജ് ഗെയ്കവാദ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന് മാലിക്ക്, യൂസ്വേന്ദ്ര ചാഹല്‍.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാള്‍ബിര്‍ണി, ഗരേത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍ക്കന്‍ ടക്കര്‍, ക്വേര്ട്ടിസ് കാംഫെര്‍, ആന്‍ഡി മാക്ബ്രൈന്‍, ജോര്‍ജ് ഡോക്കറെല്‍, മാര്‍ക്ക് അഡെയ്ന്‍, ബാരി മാക്കാര്‍ത്തി, ജോഷ്വാ ലിറ്റില്‍.






































