Cricket Cricket-International Top News

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിനെ മറികടന്ന് ഷാക്കിബ് രണ്ടാമത്

June 22, 2022

author:

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിനെ മറികടന്ന് ഷാക്കിബ് രണ്ടാമത്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽഹസന്റെ മുന്നേറ്റം. നിലവിൽ രണ്ടാം റാങ്കിലുണ്ടായിരുന്ന ഇന്ത്യൻ താരം ആർ അശ്വനെ മറികടന്ന് ഷാക്കിബ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒന്നാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയേക്കാൾ 39 പോയിന്റ് പിന്നിൽ മാത്രമാണ് ബംഗ്ലാ താരം.

ആർ അശ്വൻ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍, ഇംഗ്ലണ്ട് നായകൻ ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. അതേസമയം, ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി ആറാമെത്തി. ആറാം സ്ഥാനം ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയുമൊത്ത് പങ്കിടുകയാണ് കിഷന്‍.

പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. ടി20 ബൗളര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ റാഷിദ് മൂന്നാമതാണ്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഷംസിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് റാഷിദ്.

Leave a comment