Cricket Cricket-International Top News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

June 21, 2022

author:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

അടുത്തയാഴ്ച്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള 13 അംഗ വനിതാ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലീഷ് ടീമിന്റെ വെറ്ററൻ താരങ്ങളായ അനിയ ഷ്രുബ്‌സോളിന്റെയും കാതറിൻ ബ്രണ്ടിന്റെയും സേവനം ഇല്ലാതെയാകും ഇംഗ്ലണ്ട് പ്രോട്ടീസിനെതിരെ അണിനിരക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിക്കാൻ അഞ്ച് പുതുമുഖങ്ങളെയാണ് സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പ് ഫൈനലിൽ എതിരാളികളായ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം ഈ വർഷം ആദ്യം ഏപ്രിലിൽ അന്യ ഷ്രുബ്‌സോൾ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം കാതറിൻ ബ്രണ്ട് കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നതായി അറിയിച്ചത്. അതേസമയം ക്രിക്കറ്റിന്റെ മറ്റ് ഫോർമാറ്റുകളിൽ ബ്രണ്ടിനെ സേവനം ടീമിനുണ്ടാവും.

ഇംഗ്ലണ്ട് വനിതാ ടീം: ഹെതർ നൈറ്റ്, എമിലി ആർലോട്ട്, ടാമി ബ്യൂമോണ്ട്, ലോറൻ ബെൽ, കേറ്റ് ക്രോസ്, ആലീസ് ഡേവിഡ്സൺ-റിച്ചാർഡ്‌സ്, ഫ്രേയ ഡേവീസ്, ചാർലി ഡീൻ, സോഫിയ ഡങ്ക്‌ലി, സോഫി എക്ലെസ്റ്റോൺ, ആമി ജോൺസ്, എമ്മ ലാംബ്, നാറ്റ് സ്കൈവർ, ഇസ്സി വോങ് (റിസർവ്)

Leave a comment