Foot Ball ISL Top News transfer news

ആഷിഖ് കുരുണിയനെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് എടികെ മോഹന്‍ ബഗാൻ

June 21, 2022

author:

ആഷിഖ് കുരുണിയനെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് എടികെ മോഹന്‍ ബഗാൻ

ഐഎസ്എല്‍ ക്ലബ് ബെംഗലൂരു എഫ്സിയുമായി വേർപിരിഞ്ഞ മലയാളി താരം ആഷിഖ് കുരുണിയനെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് എടികെ മോഹന്‍ ബഗാൻ. .അഞ്ചു വര്‍ഷത്തെ കരാറിലാണ് 25-കാരനായ ആഷിഖ് എടികെയുമായി കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.

Image

2019ലാണ് ആഷിഖ് ബെംഗലൂരുവിലെത്തിയത്. ഐഎസ്എലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിഖ് ഇന്ത്യന്‍ ദേശീയ ടീമിലെയും നിര്‍ണായകാ സാന്നിധ്യമാണ്. ക്ലബ് കരിയറിൽ ആകെ മൂന്ന് ഗോളുകളാണ് ആഷിഖ് നേടിയത്. 25 ദേശീയ മത്സരങ്ങളിൽ ഒരു തവണയും ആഷിഖ് ലക്ഷ്യം കണ്ടു.

അടുത്ത സീസണിൽ 19-ാം നമ്പര്‍ ജേഴ്സിയണിഞ്ഞാവും ആഷിഖ് കൊല്‍ക്കത്തക്കായി കളിക്കുക. യൂറോപ്യന്‍ ക്ലബ്ബായ വിയ്യാറയലിനുവേണ്ടി ജൂനിയര്‍ തലത്തില്‍ കളിച്ചിട്ടുള്ള തനിക്ക് അവിടത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് മതിപ്പു തോന്നിയിരുന്നുവെന്നും അതുപോലെയുള്ള സൗകര്യങ്ങളാണ് കൊല്‍ക്കത്തയിലും ലഭിക്കുകയെന്നും ആഷിഖ് പറഞ്ഞു.

Leave a comment