Foot Ball Top News transfer news

നെയ്മർ വിരമിക്കാനൊരുങ്ങുന്നതായി സഹതാരം, 10-ാം നമ്പർ ജേഴ്‌സിക്കായും സമ്മതം മൂളി

June 20, 2022

author:

നെയ്മർ വിരമിക്കാനൊരുങ്ങുന്നതായി സഹതാരം, 10-ാം നമ്പർ ജേഴ്‌സിക്കായും സമ്മതം മൂളി

ബ്രസീലിയൻ സൂപ്പർ താരം നെയ്‌മ ദേശീയ ടീമിനോടു വിടപറയാൻ ഒരുങ്ങുകയാണെന്നും 10–ാം നമ്പർ ജേഴ്‌സി തനിക്കു കൈമാറാൻ സമ്മതം അറിയിച്ചു കഴിഞ്ഞതായും വെളിപ്പെടുത്തി മഡ്രിഡിന്റെ കളിക്കാരനായ റോഡ്രിഗോ. വിരമിക്കുമ്പോള്‍ പത്താംനമ്പര്‍ ജേഴ്‌സി തനിക്ക് തരാമെന്ന് നെയ്മര്‍ വാഗ്ദാനംചെയ്‌തെന്നും റോഡ്രിഗോ പറഞ്ഞു. നെയ്മര്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായ മറുപടിനല്‍കാന്‍ കഴിഞ്ഞില്ലെന്നും റോഡ്രിഗോ വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീലിനായുള്ള കളി നിര്‍ത്തുമെന്ന അഭ്യൂഹം നേരത്തേയുണ്ട്. രാജ്യത്തിനായി 119 മത്സരം കളിച്ച നെയ്മര്‍ 74 ഗോളും നേടി. ഇതിനു പിന്നാലെയാണു പെലെ, റൊണാൾഡിഞ്ഞോ, കക്കാ തുടങ്ങിയ ഇതിഹാസ താരങ്ങൾ ധരിച്ചിരുന്ന ബ്രസീൽ ദേശീയ ടീമിന്റെ 10–ാം നമ്പർ ജഴ്സി കൈമാറ്റം ചെയ്യുന്നതിനുള്ള സന്നദ്ധത സംബന്ധിച്ച് നെയ്മാർ സഹതാരങ്ങളോടു മനസ് തുറന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്.

2010ൽ, 18–ാം വയസിൽ രാജ്യാന്തര ഫുട്ബോളിൽ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച താരമാണു നെയ‌്മർ. യുഎസിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങി വെറും 28 മിനിറ്റിനകം ഹെഡറിലൂടെ നെയ്‌മർ ഗോളടിക്കുകയും ചെയ്തിരുന്നു.

Leave a comment