ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് ഇംഗ്ലണ്ട്
നെതര്‍ലന്‍ഡ്സിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് ഇംഗ്ലണ്ട്. 2018-ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481-6 ആണ് നെതര്‍ലന്‍ഡ്സിനെതിരെ ഇന്ന് മറികടന്നത്. ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടിയപ്പോൾ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
മത്സരത്തിൽ ടോസ് ലഭിച്ച നെതര്‍ലൻഡ്സ് ഫീൽഡിംഗ് തെരഞ്ഞെടുത്തപ്പോള്‍ രണ്ടാം ഓവറിൽ ജേസൺ റോയിയെ പുറത്താക്കി ശക്തമായ തുടക്കമാണിട്ടതെങ്കിലും മത്സരം പിന്നീട് കൈവിട്ടുപോവുകയായിരുന്നു. 70 പന്തില്‍ 162 റണ്‍സെടുത്ത ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഡേവിഡ് മലന് (125), ഫിലിപ്പ് സാള്‍ട്ട് (122), ലിയാം ലിവിംഗ്സ്റ്റണ് (62) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയ മറ്റു താരങ്ങൾ.






































