Cricket Cricket-International Top News

ഐസിസി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനും

June 15, 2022

author:

ഐസിസി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനും

ഐസിസി ക്രിക്കറ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനും. ടെസ്റ്റ് റാങ്കിങ്ങില്‍ ബുംറ മൂന്നാമതെത്തിയപ്പോള്‍ ട്വന്റി 20 റാങ്കിങ്ങില്‍ അത്ഭുതക്കുതിപ്പാണ് ഇഷാന്‍ കിഷന്‍ നടത്തിയിരിക്കുന്നത്. ബാറ്റര്‍മാരുടെ പട്ടികയില്‍ 68 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കിഷന്‍ ഏഴാം റാങ്കിലെത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് കിഷന് തുണയായത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റ്സ്‌മാനും കിഷനാണ് എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാൻ താരങ്ങളായ ബാബര്‍ അസം ഒന്നാമതും മുഹമ്മദ് റിസ്‌വാന്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരാണ് മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.

ട്വന്റി 20 ബോളിംഗ് റാങ്കിംഗിൽ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമത്തെത്തി. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് രണ്ടാമത്. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. 830 റേറ്റിങ്ങാണ് താരത്തിനുള്ളത്. നേരത്തേ ബുംറ നാലാമതായിരുന്നു. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Leave a comment