European Football Foot Ball Top News

റൊമേലു ലുക്കാക്കുവിനേയും പൗലോ ഡിബാലയേയും സൈൻ ചെയ്യാൻ ഇന്റർ മിലാൻ

June 15, 2022

റൊമേലു ലുക്കാക്കുവിനേയും പൗലോ ഡിബാലയേയും സൈൻ ചെയ്യാൻ ഇന്റർ മിലാൻ

ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ചെൽസി സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെയും യുവന്റസ് ഫോർവേഡ് പൗലോ ഡിബാലയുടെയും സൈൻ ചെയ്യാൻ ഇന്റർ മിലാൻ തയ്യാറാണ്.ഈ ജാലകത്തിൽ പുതിയ മുന്നേറ്റം നടത്താൻ സീരി എ ടീം തയ്യാറെടുക്കുകയാണ്, താൻ പോയി ഒരു വർഷത്തിന് ശേഷം സാൻ സിറോയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ലുക്കാക്കു ഇതിന് മുന്നേ വ്യക്തമാക്കിയിരുന്നു.

ബുദ്ധിമുട്ടുള്ള സാമ്പത്തിക സ്ഥിതി കാരണം ലൂക്കാക്കുവിനെ രണ്ടു വർഷത്തെ ലോൺ  ഡീലിൽ കൊണ്ടുവരാൻ ആണ് ഇന്റർ ലക്ഷ്യം ഇടുന്നത്.സാൻ സിറോയിലേക്കുള്ള നീക്കം എല്ലാ കക്ഷികൾക്കും ഗുണം ചെയ്യുന്നതിനാൽ, ചെൽസിയും ഇന്ററും എത്രയും പെട്ടെന്ന് ഒരു ധാരണയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുയന്നത്. ഇരുവരെയും കൊണ്ടുവരാൻ ഇന്റർ ശ്രമിക്കുന്നില്ല എന്നും ഒരാൾ മാത്രമേ ഇന്ററിൽ അടുത്ത സീസണിൽ കളിക്കുയകയുള്ളൂ എന്നും മറ്റൊരു ഇറ്റാലിയൻ പത്രമായ ജിയാൻലൂക്ക ഡി മാർസിയോയും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a comment