European Football Foot Ball Top News transfer news

ചെൽസി ബില്ലി ഗിൽമോറിന്റെ കരാർ 2024 വരെ നീട്ടി

June 14, 2022

ചെൽസി ബില്ലി ഗിൽമോറിന്റെ കരാർ 2024 വരെ നീട്ടി

2024 വരെ മിഡ്ഫീൽഡർ ആയ ബിലി ഗിൽമോറിന്റെ കരാർ നീട്ടിയതായി ചെൽസി അറിയിച്ചു.2017-ലെ വേനൽക്കാലത്ത് റേഞ്ചേഴ്സിൽ നിന്ന് വെസ്റ്റ് ലണ്ടനിൽ എത്തിയ 21-കാരൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചു.തോമസ് ടുച്ചലിന്റെ ആദ്യ ടീമിൽ അംഗമാകുന്നതിന് മുമ്പ് ബ്ലൂസിന്റെ അണ്ടർ 23 ടീമിനായി 40 മൽസരങ്ങളിൽ നിന്ന് ഗിൽമോർ എട്ട് ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട് എങ്കിലും ടോപ്പ് ഫ്ലൈറ്റിൽ  ഇതുവരെ ഓരോ അസിസ്റ്റോ ഗോളോ അദ്ദേഹത്തിന്റെ പേരിൽ ഇതുവരെ ഇല്ല.

 

ജോർഗിഞ്ഞോ, സോൾ നിഗസ്, എൻഗോലോ കാന്റെ, മറ്റെയോ കോവാസിക്, റൂബൻ ലോഫ്റ്റസ്-ചീക്ക് എന്നിവരുടെ സാന്നിധ്യം മൂലം  ഗിൽമോറിന് ഗെയിം ടൈം ലഭിക്കാതെ ആയി. 2021-22 സീസണിൽ ഗിൽമോറിനെ നോർവിച്ച് സിറ്റിയിൽ ലോണിൽ ആയിരുന്നു താരം.അവിടെ സ്ഥിരമായി ടീമിൽ ഇടം നേടിയിരുന്നു താരം.

Leave a comment