European Football Foot Ball Top News

യുവ താരത്തിനെ വിൽക്കാൻ ബാഴ്‌സലോണയ്ക്ക് കുറഞ്ഞത് 18 മില്യൺ യൂറോ വേണം

June 13, 2022

യുവ താരത്തിനെ വിൽക്കാൻ ബാഴ്‌സലോണയ്ക്ക് കുറഞ്ഞത് 18 മില്യൺ യൂറോ വേണം

ഫോർവേഡ് ഫ്രാൻസിസ്കോ ട്രിൻകാവോയ്ക്ക് ബാഴ്‌സലോണ 18 മില്യൺ യൂറോ പ്രൈസ് ടാഗ് നൽകിയതായി റിപ്പോർട്ട്.ബെൻഫിക്ക, സ്‌പോർട്ടിംഗ് ലിസ്ബൺ, വലെൻസിയ എന്നിവരെല്ലാം ട്രിൻകാവോയിൽ താൽപ്പര്യമുള്ള കക്ഷികൾ ആണ്.ഭാവിയിലെ വിൽപ്പനയുടെ കാര്യത്തിൽ ബ്ലൂഗ്രാനയ്ക്ക് 30% സെൽ-ഓൺ ക്ലോസ് ചേർക്കാൻ കഴിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.22-കാരനായ താരത്തിനെ വിൽക്കുന്നതിന് മുൻപു  പ്രീ-സീസൺ സമയത്ത് സാവിക്ക്  അടുത്ത് നിന്ന് അദ്ദേഹത്തെ  നിരീക്ഷിക്കാൻ ആഗ്രഹം ഉണ്ട് എന്നും  മുണ്ടോ ഡിപോർട്ടീവോയുടെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.

2020 വേനൽക്കാലത്ത് ബ്രാഗയിൽ നിന്ന് പോർച്ചുഗൽ ഇന്റർനാഷണൽ ബാഴ്‌സലോണയിൽ ചേർന്നു, പക്ഷേ റൊണാൾഡ് കോമാന്റെ കീഴിൽ  ഗെയിം ടൈം ലഭിക്കാതെ അദ്ദേഹം ഏറെ പാടുപപ്പെട്ടു.. ലാ ലിഗയിൽ വെറും മൂന്ന് മൽസരങ്ങൾ മാത്രമാണ് അദ്ദേഹം ആദ്യം കളിച്ചത്.ഒരു സീസൺ ലോണിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ അദ്ദേഹം കളിച്ചു എങ്കിലും 30 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്.

Leave a comment