European Football Foot Ball Top News

24 കാരനായ അർജന്റീന താരത്തെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നു

June 13, 2022

24 കാരനായ അർജന്റീന താരത്തെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നു

ട്യൂട്ടോസ്‌പോർട്ടിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഉഡിനീസ് റൈറ്റ് ബാക്ക് നഹുവൽ മോളിനയെ സൈൻ ചെയ്യാൻ ലാ ലിഗ വമ്പൻമാരായ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നു.ഈ സീസണിലെ മോശം പ്രകടനം എങ്ങനെയും മറന്നു അടുത്ത സീസണിൽ ലീഗ് അടങ്ങുന്ന ടൂർണമെന്റിൽ റയലിന് വെല്ലുവിളി ഉയർത്താനുള്ള ലക്ഷ്യത്തിൽ ആണ് ബാഴ്സയും സാവിയും.

2021-22 കാമ്പെയ്‌നിൽ ബാഴ്‌സലോണയുടെ റൈറ്റ്-ബാക്ക് ഓപ്‌ഷനുകളിൽ മുൻ ബാഴ്സ ക്യാപ്റ്റൻ തീരെ തൃപ്തൻ അല്ല.ഡാനി ആൽവസ്,സെർജിനോ ഡെസ്‌റ്റ് എന്നിവർ ആണ് ഇപ്പോഴത്തെ ബാഴ്സയുടെ റൈറ്റ് ബാക്ക് പോസിഷനിൽ ഉള്ളത്.കൂടാതെ ചെൽസിയിൽ നിന്ന് സീസർ അസ്പിലിക്യൂറ്റയെ കൊണ്ടുവരാൻ സാവി താല്പര്യപ്പെടുന്നു എങ്കിലും ആ ഡീലിൽ ചെൽസി അയയുന്ന ലക്ഷണം കാണുന്നുമില്ല.പരിക്ക് ഭേദമായ സെർജി റോബർട്ടോയുടെ കരാർ ഒരു കൊല്ലത്തേക്ക് നീട്ടുകയും ബാഴ്സ ചെയ്തു എന്നതും  അസ്പിലിക്യൂറ്റയുടെ കാര്യത്തിൽ അവർ എവിടെയും എത്തിയില്ല എന്നതിനെ സൂചിപ്പിക്കുന്നു.

Leave a comment