European Football Foot Ball Top News

തുടർച്ചയായ രണ്ടാം ജയം ; പോർച്ചുഗലിനെ പിന്തള്ളി സ്പെയ്ൻ ഒന്നാമത്

June 13, 2022

തുടർച്ചയായ രണ്ടാം ജയം ; പോർച്ചുഗലിനെ പിന്തള്ളി സ്പെയ്ൻ ഒന്നാമത്

കാർലോസ് സോളർ, പാബ്ലോ സരബിയ എന്നിവരുടെ ഗോളുകൾ ചെക്ക് റിപ്പബ്ലിക്കിനെതിരെ 2-0 ന് സ്‌പെയിനിനെ  വിജയത്തിലേക്ക് നയിച്ചു.അതിന്റെ ഫലമായി യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് A2-ൽ സ്പാനിഷ് പട  ഒന്നാം സ്ഥാനത്തെത്തി.24-ാം മിനിറ്റിൽ മാൻ ഓഫ് ദ മാച്ച് മാർക്കോ അസെൻസിയോയുടെ ഉജ്ജ്വലമായ പാസിനെ പിന്തുടർന്ന് സോളർ ക്ലോസ് റേഞ്ചിൽ നിന്ന് ആദ്യ ഗോൾ നേടി.

Spain vs. Czech Republic Highlights I UEFA Nations League » News Next

 

 

75-ാം മിനിറ്റിൽ ബാഴ്‌സലോണയുടെ 17 കാരനായ മിഡ്ഫീൽഡർ ഗാവി ആരംഭിച്ച പ്രത്യാക്രമണം എതിർ ടീമിന്റെ വലയിൽ  അവസാനിപ്പിച്ച് പകരക്കാരനായ സറാബിയ സ്പെയിനിന്റെ ലീഡ് ഉയർത്തി.ഏഴ് പോയിന്റുള്ള പോർച്ചുഗലിനെ പിന്നിലാക്കി നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഗ്രൂപ്പ് എ2 സ്റ്റാൻഡിംഗിൽ സ്‌പെയിൻ ഒന്നാമതെത്തി.വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിനെ 1-0 ന് തോൽപ്പിച്ച ടീമിൽ നിന്നും  ലൂയിസ് എൻറിക്വെ   ഒമ്പത് മാറ്റങ്ങൾ വരുത്തിയിരുന്നു.

Leave a comment