പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎല്ലിനെന്ന് ഗാംഗുലി
പ്രശസ്ത ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ (ഇപിഎൽ) ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൂടുതൽ വരുമാനം ഉണ്ടാക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി.
10 ടീമുകളുള്ള ടൂർണമെന്റിൽ മൊത്തം മത്സരങ്ങളുടെ എണ്ണം 74 ആയി വർധിപ്പിച്ചതും ഈ വർഷമായിരുന്നു. തുടർന്ന് 2008-ൽ ഐപിഎൽ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഐപിഎല്ലിന്റെ ദൈർഘ്യം രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്നതും. അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന ഫൈനൽ മത്സരം കാണാനെത്തിയത് ഒരു ലക്ഷത്തിലധികം കാണികളാണെന്നും ഗാംഗുലി പറയുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎൽ ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ ഗാംഗുലി. താൻ ഇഷ്ടപ്പെടുന്ന കായികവിനോദം വളരെ ശക്തമായി ഉയർന്നു വരുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും അദ്ദേഹം ലീഡർഷിപ്പ് കൗൺസിൽ ഇവന്റിൽ പറഞ്ഞു.