മെസ്സി ജ്വാലയില്‍ വെന്തുരുകി എസ്റ്റോണിയ
ഞായറാഴ്ച സ്‌പെയിനിലെ പാംപ്ലോണയിൽ നടന്ന സൗഹൃദമത്സരത്തിൽ എസ്തോണിയയെ 5-0ന് പരാജയപ്പെടുത്തി അർജന്റീന.ടീമിന് വേണ്ടി അഞ്ചു ഗോള്‍ നേടി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി.അർജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ ആദ്യ അഞ്ചു ഗോള്‍ മത്സരം ആണ് ഇതെങ്കിലും ബയർ ലെവർകൂസനെതിരെ ബാഴ്സ ജഴ്‌സിയില്‍ മെസ്സി ഇതിനു മുന്‍പും ഒരു മത്സരത്തില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്.വിജയത്തോടെ അര്‍ജന്‍റ്റീനയുടെ അപരാജിത കുതിപ്പ് 33 ഗെയിമുകള്‍ പിന്നിട്ടു. അന്താരാഷ്ട്ര ഡ്യൂട്ടിയിൽ 162 മത്സരങ്ങളിൽ നിന്ന് 86 തവണ ഗോള്‍ നേടിയ മെസ്സി എട്ടാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ആണ് തന്റെ ഗോള്‍ വേട്ടക്ക് തുടക്കം ഇട്ടത്.

ആദ്യ പകുതിയില്‍ രണ്ടു ഗോളും രണ്ടാം പകുതിയില്‍ മൂന്നു ഗോളും നേടി അദ്ദേഹം പുതിയ ഒരു റെക്കോര്‍ഡ് തന്നെ രചിച്ചു.അന്താരാഷ്ട്ര സ്‌കോറർമാരുടെ എക്കാലത്തെയും പട്ടികയിൽ മെസ്സി ഇപ്പോൾ നാലാമതാണ്, മുൻ മലേഷ്യൻ ഫോർവേഡ് മൊക്താർ ദഹാരിക്ക് മൂന്ന് ഗോളുകൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹം.ഞായറാഴ്ച പോർച്ചുഗലിനായി രണ്ട് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 117 ഗോളുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇറാന്റെ അലി ഡെയ് (109) രണ്ടാമതാണ്.