കല്യാണം മറ്റുള്ള ആവശ്യങ്ങള്‍ക്കും കാമ്പ് ന്യൂ വാടകക്ക് നല്കാന് ബാഴ്സലോണ
ഒരു ബില്യന്‍ പൗണ്ട് കടം എന്നാ കടമ്പ കടക്കുന്നതിനെ തുടർന്ന്, ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിൽ ബാഴ്സലോണ അവരുടെ പ്രശസ്തമായ ക്യാമ്പ് നൗ പിച്ച് വാടകയ്ക്ക് കൊടുക്കുന്നു. കല്യാണ ആവശ്യങ്ങള്‍ക്കും കൂടാതെ അറുപതു മിനിറ്റ് നീളുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ക്കും മറ്റുമാണ് ഗ്രൗണ്ട് നല്കാന് ബാഴ്സ ഉദ്ദേശിക്കുന്നത്.60 മിനിറ്റ് മത്സരങ്ങൾക്കായി ഒരു കളിക്കാരന് 300 യൂറോ (£255) നിരക്കിൽ ജൂൺ 6 മുതൽ 11 വരെ ആരാധകർക്ക് ബാഴ്സലോണ പിച്ച് നല്‍കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എൽ ചിറിൻഗുയിറ്റോയാണ്.

ഈ സീസണില്‍ ബാഴ്സ പല മുന്‍ നിര താരങ്ങളുടെ സൈനിങ്ങുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ കാമ്പ് ന്യൂ പുതുക്കി പണിയാന്‍ ഉള്ള തീരുമാനങ്ങളും ബാഴ്സ എടുത്തതായി ഈ അടുത്ത് ലപോര്‍ട്ട അറിയിച്ചിരുന്നു.അതിന്റെ പ്രവര്‍ത്തനങ്ങള്‍ 2൦23 സീസന് മുതല്‍ ആരംഭിച്ചേക്കും.