വെസ്റ്റ് ഇൻഡീസ് ഇന്ത്യ പരമ്പര ജൂലൈ-ഓഗസ്റ്റിൽ മാസങ്ങളിൽ നടക്കുമെന്ന് സ്ഥിരീകരണം
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തേക്ക് ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലാൻഡ് എന്നീ ടീമുകൾ വെസ്റ്റ് ഇൻഡീസിലേക്ക് പര്യടനത്തിനെത്തുമെന്ന് സ്ഥിരീകരിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ജൂൺ 9 മുതൽ സ്വന്തം തട്ടകത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ കളിക്കും.
ഇതിനു ശേഷം ഇംഗ്ലണ്ടിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കായാവും ഇന്ത്യ പറക്കുക. ടെസ്റ്റിന് ശേഷം മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും. പര്യടനം ജൂലൈ 17 ന് അവസാനിക്കും. തുടർന്ന് ജൂലൈ 22 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായാവും ഇന്ത്യ വെസ്റ്റ് ഇൻഡീസ് സന്ദർശിക്കുക.
ഓഗസ്റ്റ് ഏഴിന് അവസാനിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 അന്താരാഷ്ട്ര പരമ്പരയും വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുണ്ടാവും. ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് 2022-ന് മുമ്പ് ഈ പരമ്പരകളെല്ലാം ആവശ്യമായ പരിശീലന മത്സരങ്ങളായാവും കണക്കാക്കുക.






































