European Football Foot Ball Top News

23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്

May 30, 2022

author:

23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള യോഗ്യത നേടി നോട്ടിങ്ഹാം ഫോറസ്റ്റ്. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഹഡേഴ്സ്ഫീൽഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് നോട്ടിങ്ഹാം ഇപിഎല്ലിലേക്ക് എത്തുന്നത്.

ഇം​ഗ്ലണ്ടിലെ രണ്ടാം ‍ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി ഫുള്‍ഹാം, ബോൺമൗത്ത് എന്നിവര്‍ നേരത്തെ പ്രീമിയര്‍ ലീ​ഗ് യോഗ്യത നേടിയിരുന്നു. തുടര്‍ന്ന് മൂന്ന് മുതല്‍ ആറ് സ്ഥാനക്കാര്‍ അണിനിരന്ന പ്ലേ ഓഫിന്‍റെ ഫൈനലിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് വിജയം നേടിയത്.

23 വർഷങ്ങൾക്ക് ശേഷമാണ് നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനം 1998-99 സീസണിലായിരുന്നു പ്രീമിയർ ലീഗിൽ കളിച്ചത്. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ 43-ാം മിനിറ്റിൽ ഡിഫന്‍ഡര്‍ ലെവി കോള്‍വിൽ വഴങ്ങിയ സെൽഫ് ഗോളാണ് ഹഡേഴ്‌സ്‌ഫീൽഡിനെ പുറത്താക്കിയത്.

ഹഡേഴ്‌സ്‌ഫീൽഡിന് രണ്ട് പെനാൽറ്റികൾ ലഭിക്കേണ്ടതായിരുന്നു. വാർ സംവിധാനം ഉണ്ടായിട്ടും ആ പെനാൽറ്റികൾ നിഷേധിക്കപ്പെട്ടതും ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്.

Leave a comment