ലോകത്തിലെ ഏറ്റവും വലിയ ജഴ്സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോഡുമായി ബിസിസിഐ
ലോകത്തിലെ ഏറ്റവും വലിയ ജഴ്സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോഡ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI). ഏറെ പ്രസിദ്ധമായ ഐപിഎല്‍ ടി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ 15-ാം വാർഷികത്തിന്റെ ഭാഗമായാണ് ജഴ്സി അണിയിച്ചൊരുക്കിയത്.
ജഴ്സിയില്‍ എല്ലാ ഐപിഎല്‍ ടീമുകളുടെയും ലോഗോയും പതിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിലെ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ബിസിസിഐ ജഴ്സി പ്രകാശനം ചെയ്തത്.
ഏകദേശം ഗ്രൗണ്ടിന്റെ അത്രത്തോളം വലിപ്പമുള്ള ജഴ്സി ആരാധകരെ മാത്രമല്ല, ലോകത്തിലെ ക്രിക്കറ്റ് പ്രേമികളെ തന്നെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. മത്സരത്തിന് മുന്നോടിയായി ഗിന്നസ് പ്രതിനിധികളില്‍ നിന്ന്ലോക റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ബിസിസിഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്‍ ചെയര്മാന് ബ്രിജേഷ് പട്ടേലും ചേര്‍ന്ന് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.