European Football Foot Ball Top News transfer news

മാഞ്ചസ്റ്റർ സിറ്റി വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിബ്രൂയിനെ

May 25, 2022

author:

മാഞ്ചസ്റ്റർ സിറ്റി വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിബ്രൂയിനെ

മാഞ്ചസ്റ്റർ സിറ്റി വിടുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം കെവിൻ ഡിബ്രൂയിനെ. ഇംഗ്ലീഷ് ക്ലബ്‌ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട ധാരണങ്ങളിലെല്ലാം സുപ്രധാന പങ്കുവഹിക്കുന്ന കളിക്കാരനാണ് മുപ്പതുകാരനായ ബെൽജിയം താരം.

പ്രീമിയർ ലീഗ് കീരിട ധാരണത്തിന് ശേഷം താരം ക്ലബ്‌ വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തിവന്നിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ താൻ ചിന്തിക്കുക പോലുമില്ലെന്ന് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഡി ബ്രുയിനെ ആഘോഷ വേളയിൽ വ്യക്തമാക്കുകയായിരുന്നു.

2021-22 പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട ധാരണത്തിൽ വലിയ പങ്ക് വഹിക്കാൻ ഡിബ്രൂയിനെക്ക് സാധിച്ചിരുന്നു. സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഡിബ്രൂയിനെ തന്നെ ആയിരുന്നു.

2015-ൽ വോൾഫ്സ്ബർഗിൽ നിന്ന് 54.5 മില്യൺ പൗണ്ടിന് സിറ്റിയിൽ എത്തിയതു മുതൽ ഡിബ്രൂയിനെ പ്രീമിയർ ലീഗിലെ ഏറ്റവും സ്വാധീനമുള്ള മിഡ്ഫീൽഡർമാരിൽ ഒരാളായി മാറികഴിഞ്ഞിരുന്നു. ബെൽജിയം ഇന്റർനാഷണൽ മാൻ സിറ്റിക്കായി 307 മത്സരങ്ങളിൽ നിന്ന് 86 ഗോളുകളും 121 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a comment