ഐപിഎൽ പ്ലേ ഓഫില്‍ രാജസ്ഥാന് റോയല്‍സിനെ ബാറ്റിംഗിനയച്ച് ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്. ടോസ് നേടിയ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാന് റോയല്‍സിനെ ബാറ്റിംഗിനയച്ചു. മാറ്റങ്ങളൊന്നുമില്ലാതെയാണ് സഞ്ജു സാംസണും സംഘവും മത്സരത്തിനിറങ്ങുമ്പോൾ ഗുജറാത്തിൽ ഒരു മാറ്റമുണ്ടാകുമെന്ന് പാണ്ഡ്യ അറിയിച്ചു.
ലോക്കി ഫെര്ഗൂസണ് പകരം അല്‍സാരി ജോസഫിനെയാണ് ടൈറ്റൻസ് ടീമിലെത്തിച്ചിരിക്കുന്നത്. ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുന്ന ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഫേവറിറ്റ്സുകൾ എന്നുവേണമെങ്കിൽ പറയാം. മറുവശത്ത് ഐപിഎല്ലിന്റെ ആദ്യ സീസണിലെ ചരിത്രനേട്ടം ആവർത്തിക്കാനാണ് രാജസ്ഥാൻ ഒരുങ്ങുന്നത്.
ടീം
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, രവിചന്ദ്രൻ അശ്വിൻ, ഷിമ്റോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, ഒബേദ് മക്കോയ്
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, യാഷ് ദയാൽ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി