ആർസിബിക്ക് പ്ലേഓഫ് ലോട്ടറി, ഡൽഹിയെ തകർത്ത് മുംബൈ ഇന്ത്യൻസ്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. ഡൽഹിയുടെ തോൽവിയോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേഓഫ് യോഗ്യതയും സ്വന്തമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ 159 റൺസാണ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് അഞ്ച് ബോൾ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ നായകന് രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും മുംബൈയെ കൈപിടിച്ച് ഇഷാൻ കിഷനും (48) ഡെവാൾഡ് ബ്രെവിസും (37) മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മ്മയും ടിം ഡേവിഡും അടിതുടങ്ങിയതോടെ മുംബൈ ഇതേ ഓവറില്‍ 100 കടന്നു.
11 പന്തിൽ 34 റൺസെടുത്ത ഡേവിഡാണ് ശരിക്കും മുംബൈക്ക് അനായാസ ജയം സമ്മാനിച്ചതെന്നു പറയാം. 17 പന്തിൽ 21 റൺസെടുത്ത തിലക് വർമയും ഇന്ത്യൻസ് നിരയിൽ തിളങ്ങി. ഇനി പ്ലേഓഫിൽ ബാംഗ്ലൂരിന് ലഖ്നൌവാണ് എതിരാളികൾ