European Football Foot Ball Top News transfer news

ഡി മരിയ പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം, അടുത്തത് യുവെന്റസിലേക്കോ?

May 21, 2022

author:

ഡി മരിയ പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം, അടുത്തത് യുവെന്റസിലേക്കോ?

അര്‍ജന്‍റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം. ഫ്രഞ്ചു ക്ലബുമായുള്ള താരത്തിന്റെ കരാർ നീട്ടില്ലെന്നാണ് പിഎസ്‌ജി അറിയിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ടീമിലേക്ക് എത്തിയ മരിയ 295 മത്സരങ്ങളില്‍ നിന്ന് 91 ഗോളുകളും ക്ലബ്ബ് റെക്കോര്‍ഡായ 111 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയാണ് സീസൺ അവസാനത്തോടെ ക്ലബ് വിടുന്നത്.

ഡി മരിയ ക്ലബ്ബിന്‍റെ ചരിത്രത്തില്‍ ഇടം പിടിച്ചാണ് മടങ്ങുന്നതെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അല്‍ ഖലാഫി പറഞ്ഞു. 2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് ഡി മരിയ പിഎസ്‌ജിയിലെത്തുന്നത്. 2010-2014 സീസണില്‍ റയല്‍ മാഡ്രിഡ് താരമായിരുന്ന ഡി മരിയ പിഎസ്ജിയിലെത്തി ആദ്യ സീസണില്‍ തന്നെ 15 ഗോളുകളും 25 അസിസ്റ്റുകളുമായി വരവറിയിച്ചു.

മരിയയെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസ് രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പിഎസ്‌ജി വിടുന്ന ഡി മരിയയുടെ അടുത്ത ക്ലബ്ബ് ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ക്ലബ്ബിനൊപ്പം അഞ്ച് ലീഗ് വണ്‍ കീരീടനേട്ടത്തില്‍ ഡി മരിയ പങ്കാളിയായി. ഫ്രഞ്ച് കപ്പ്, നാലു തവണ ലീഗ് കപ്പ് നേട്ടത്തിലും താരം പിഎസ്ജിക്കൊപ്പമുണ്ടായിരുന്നു.

Leave a comment