Cricket IPL IPL-Team Top News

അടുത്ത സീസണിലും താൻ ചെന്നൈയ്ക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി ധോണി

May 20, 2022

author:

അടുത്ത സീസണിലും താൻ ചെന്നൈയ്ക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി ധോണി

ഐപിഎല്ലിന്റെ അടുത്ത സീസണിലും താൻ കളിക്കാനെത്തുമെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍(IPL 2022) എം എസ് ധോണിയുടെ(MS Dhoni) അവസാന മത്സരമാകുമോ ഇന്ന് രാജസ്ഥാനെതിരെ നടക്കുന്ന സീസണിലെ അവസാന ലീഗ് പോരാട്ടമെന്ന ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്.

ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ച ശേഷം മാത്രമായിരിക്കും വിരമിക്കലിനെ കുറിച്ച് ചിന്തിക്കൂ എന്ന് ധോണി ടോസിനുശേഷം ഇയാന്‍ ബിഷപ്പിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സീസണാദ്യം നായകസ്ഥാനം ധോണി, രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നു.

എന്നാല്‍ ജഡേജക്ക് കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. തുടര്‍ന്ന് നായകസ്ഥാനം ഏറ്റെടുത്ത ധോണിക്ക് കീഴില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടെണത്തില്‍ ചെന്നൈ ജയിച്ചു.

Leave a comment