രാജസ്ഥാനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ്
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ്. മാറ്റങ്ങളുമായാണ് രണ്ട് ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ശിവം ദുബെയ്ക്ക് പകരം അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്തിയാണ് സിഎസ്കെ ഇന്ന് ഇറങ്ങുന്നത്. അതേസമയം മറുവശത്ത് ജിമ്മി നീഷമിന് പകരം ഷിമ്രോൺ ഹെറ്റ്മയർ രാജസ്ഥാൻ നിരയിലിറങ്ങും.
ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പ്ലേഓഫ് സഞ്ജുവിനും കൂട്ടർക്കും ഉറപ്പിക്കാം.ബാറ്റിംഗിലും ബോളിംഗിലും സന്തുലിത ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പതിനഞ്ചാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ജയത്തോടെ മടങ്ങാനായിരിക്കും ശ്രമിക്കുക.
ടീം
ചെന്നൈ സൂപ്പർ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, അമ്പാട്ടി റായിഡു, എൻ ജഗദീശൻ, എംഎസ് ധോണി, മിച്ചൽ സാന്റ്നർ, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, മതീശ പതിരണ, മുകേഷ് ചൗധരി
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, ഒബേദ് മക്കോയ്