നൈറ്റ് റൈഡേഴ്സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് സൂപ്പർ ജയന്റ്സ്, രണ്ട് ടീമിലും മാറ്റങ്ങൾ
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ ലഖ്നൗ സൂപ്പർ ജയന്റ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളുമായി കെഎൽ രാഹുൽ ഇറങ്ങുമ്പോൾ കെകെആർ നിരയിൽ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ അജിങ്ക്യ രഹാനെയ്ക്ക് പകരം അഭിജീത് തോമറാണ് നൈറ്റ് റൈഡേഴ്സ് നിരയിൽ ഇടംപിടിച്ചിരിക്കുന്നത്.
അതേസമയം ലഖ്നൗ സൂപ്പർ ജയന്റ്സിൽ ക്രുനാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആയുഷ് ബഡോണി എന്നിവർക്ക് പകരം കൃഷ്ണപ്പ ഗൗതം, എവിൻ ലൂയിസ്, മനൻ വോറ, എന്നിവരാണ് ടീമിലെത്തിയിരിക്കുന്നത്. ഇന്നു ജയിച്ചാൽ രാഹുലിനും സംഘത്തിനും പ്ലേഓഫ് ഉറപ്പിക്കാം. മറുവശത്ത് കൊൽക്കയ്ക്ക് ജയിച്ചാൽ മാത്രമേ പ്ലേഓഫ് സാധ്യത നിലനിർത്താനാവൂ.
ടീം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കിടേഷ് അയ്യർ, അഭിജീത് തോമർ, ശ്രേയസ് അയ്യർ, നിതീഷ് റാണ, സാം ബില്ലിംഗ്സ്, റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി
ലഖ്നൗ സൂപ്പർ ജയന്റ്സ്: ക്വിന്റൺ ഡി കോക്ക്, കെഎൽ രാഹുൽ, എവിൻ ലൂയിസ്, ദീപക് ഹൂഡ, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൃഷ്ണപ്പ ഗൗതം, മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ, രവി ബിഷ്നോയ്