അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ പരിശീലകനാവാൻ വിവിഎസ് ലക്ഷ്മൺ
ജൂൺ 26 ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന്റെ പരിശീലക ചുമതല മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ഏറ്റെടുക്കാൻ സാധ്യത. അതേസമയം ഇംഗ്ലണ്ട് പരമ്പരയിലെ സീനിയർ അംഗ ടീമിനെ പരിശീലകനായി രാഹുൽ ദ്രാവിഡ് തന്നെയാകും എത്തുക.
ജൂൺ 19-ന് ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര പൂർത്തിയാക്കിയ ശേഷം ദ്രാവിഡ് ടീമിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ ബർമിംഗ്ഹാമിലേക്ക് തിരിക്കുന്നതിന് മുമ്പ് ജൂൺ 24-27 വരെ ലെസ്റ്ററിൽ നാല് ദിവസത്തെ പരിശീലന മത്സരം കളിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പവും ദ്രാവിഡ് ഉണ്ടാവുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
അയർലണ്ടിൽ ദ്രാവിഡിനായി പരിശീലക ചുമതല വിവിഎസ് ലക്ഷ്മൺ നിർവഹിക്കും. മുൻ ഇന്ത്യൻ താരം ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ക്രിക്കറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയാണ്. ഐപിഎൽ ഉൾപ്പടെയുള്ള വേദികളിൽ പരിശീലക സ്ഥാനത്ത് ഒരുപാട് അനുഭവസമ്പത്തുള്ളയാളാണ് ലക്ഷ്മൺ.






































