ടെസ്റ്റ് ടീമിന്റെ പരിശീലകനായി മക്കല്ലത്തെ നിയമിച്ചെന്ന പ്രഖ്യാപനവുമായി ഇംഗ്ലണ്ട്
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചതായി സ്ഥിരീകരിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ഐപിഎല്ലില്‍കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായ മക്കല്ലം സീസണൊടുവില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും.
ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പരിശീലകനെന്ന നിലയില്‍ മക്കല്ലത്തിന്‍റെ ആദ്യ ദൗത്യമെന്നതും രസകരമായ കാര്യമാണ്. ജൂൺ രണ്ടിന് ലോർഡ്‌സിലാണ് കിവീസിനെതിരായപരമ്പര ആരംഭിക്കുന്നത്. പരിമിത ഓവർ ഫോർമാറ്റിലെ പരിശീലന വൈദഗ്ധ്യം കണക്കിലെടുത്ത് ഇംഗ്ലണ്ടിന്റെ ടി20 അല്ലെങ്കിൽ ഏകദിന ടീമുകളുടെ പരിശീലകനായാണ് മക്കല്ലത്തെ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ടെസ്റ്റ് ടീമിന്റെ കോച്ചാവാനാണ് ക്ഷണം എത്തിയത്.
ഒരു രാജ്യത്തിന്റെ മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ മക്കല്ലം ചുമതലയേൽക്കുന്ന ആദ്യ ദൗത്യമാണിത്. കഴിഞ്ഞ വർഷം കെകെആറിനെ ഫൈനലിലെത്തിച്ചതിനൊപ്പം കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായും മക്കല്ലം ചുമതലവഹിച്ചിട്ടുണ്ട്.