Cricket IPL IPL-Team Top News

ഐപിഎല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം

May 12, 2022

author:

ഐപിഎല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ നേർക്കുനേർ ഏറ്റുമുട്ടും. പതിനഞ്ചാം സീസണിലെ ഏറ്റവും നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതകൾ ഇരുടീമിന്റെയും നേരത്തെ തന്നെ അവസാനിച്ചിരുന്നെങ്കിലും അവസാന മത്സരങ്ങളിൽ ജയിച്ച് തലയുയർത്തി മടങ്ങാനായിരിക്കും ഇരുടീമുകളും ഇന്നിറങ്ങുക.

ഓപ്പണ‍ർമാരായ ഡെവൺ കോൺവേയും റുതുരാജ് ഗെയ്‌ക്‌വാദും ഫോമിലേക്ക് എത്തിയതാണ് ചെന്നൈയുടെ ആശ്വാസം. എന്നാൽ നായകൻ മഹേന്ദ്ര സിങ് ധോണിയുൾപ്പെടുന്ന മധ്യനിരയുടെ കാര്യം പരാജയമാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജ ഈ സീസണിലെ ഒരു മത്സരത്തിലും ഇനി ഉണ്ടാവില്ല. ചെന്നൈയുടെ ബോളിംഗ് നിര മെച്ചപ്പെടുന്നുണ്ടെങ്കിലും ഏറെ വൈകിപ്പോയിരുന്നു.

എന്നാൽ മറുവശത്ത് രാജസ്ഥാൻ റോയൽസിനെതിരെയും ഗുജറാത്ത് ടൈറ്റൻസിനെതിരെയും നേടിയ രണ്ട് വിജയങ്ങൾ മാത്രമാണ് രോഹിത് ശർമയ്ക്കും സംഘത്തിനും ആശ്വസിക്കാനുള്ളത്. പരിക്കേറ്റ് പുറത്തായ സൂര്യകുമാർ യാദവിന്റെ അഭാവം തിരിച്ചടിയാണ്. അതേസമയം കെയ്‌റോണ്‍ പൊള്ളാ‍ഡ് തികച്ചും പരാജയമായതും മുംബൈയുടെ ഭാഗ്യമില്ലായ്മയാണ്. സണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ചെന്നൈ മൂന്ന് വിക്കറ്റിന് മുംബൈയെ കീഴടക്കിയിരുന്നു.

Leave a comment