വാറ്റ്ഫോർഡിന്റെ മുഖ്യ പരിശീലകനായി റോബ് എഡ്വേർഡ്സ് എത്തിയേക്കും
ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ് ഫുട്ബോൾ ടീമിന്റെ പരിശീലകനായ റോബ് എഡ്വേർഡ്സിനെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം വാറ്റ്ഫോർഡിന്റെ നീക്കം. പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ട ഹോർനെറ്റ് 2022-23 സീസണിൽ ചാമ്പ്യൻഷിപ്പിലാവും കളിക്കുക.
സീസൺ അവസാനത്തോടെ വാറ്റ്ഫോർഡിന്റെ പരിശീലകനായും മാനേജരായും റോയ് ഹോഡ്സണിനു പകരമായി റോബ് എഡ്വേർഡ്സൻ ചുമതലയേൽക്കും. ഈ ടേമിൽ ഫോറസ്റ്റ് ഗ്രീനിനെ ലീഗ് ടു കിരീടത്തിലേക്ക് നയിച്ച എഡ്വേർഡ് കഴിഞ്ഞ നാല് വർഷത്തിനിടെ വാറ്റ്ഫോർഡിന്റെ ഒമ്പതാമത്തെ സ്ഥിരം പരിശീലകനാണ്.
സീസൺ അവസാനത്തോടെ വാറ്റ്ഫോർഡ് വിടുമെന്ന് പരിശീലകൻ റോയ് ഹോഡ്സൺ സ്ഥിരീകരിച്ചതോടെയാണ് പുതിയ കോച്ചിനെ തേടി ക്ലബ് ഇറങ്ങിയത്. പ്രീമിയർ ലീഗിൽ മറ്റൊരു ക്ലബിന്റെയും ജോലി ഏറ്റെടുക്കില്ലെന്നും എന്നാൽ താൻ ഇപ്പോഴും ഫുട്ബോളിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും റോയ് ഹോഡ്സൺ അറിയിച്ചു.