Cricket IPL IPL-Team Top News

സൂര്യകുമാർ യാദവിന് ദക്ഷിണാഫ്രിക്കൻ പരമ്പരയും നഷ്‌ടമായേക്കും

May 11, 2022

author:

സൂര്യകുമാർ യാദവിന് ദക്ഷിണാഫ്രിക്കൻ പരമ്പരയും നഷ്‌ടമായേക്കും

പരിക്കുമൂലം സൂര്യകുമാർ യാദവിന് നാലാഴ്ച്ചത്തേക്ക് കളിക്കാനാവില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന്റെ ശേഷിക്കുന്ന സീസണിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് പുറമെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ചില മത്സരങ്ങളും താരത്തിന് നഷ്ടമായേക്കാം.

മെയ് 29 ന് ഐ‌പി‌എൽ അവസാനിച്ചതിന് ശേഷം ജൂൺ 9 മുതൽ 19 വരെയാണ് പ്രോട്ടീസിനെതിരെ ഇന്ത്യ അഞ്ച് ട്വന്റി20 മത്സരങ്ങളാണ് കളിക്കാനൊരുങ്ങുന്നത്. കുറഞ്ഞത് നാലാഴ്ച്ചത്തേക്കെങ്കിലും സൂര്യകുമാർ യാദവ് പുറത്തിരിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്.

മെയ് ആറിന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് യാദവിന് ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റത്. ഈ വർഷം എട്ട് മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് മൂന്ന് അർധ സെഞ്ചുറികളോടെ 43.29 ശരാശരിയിൽ 303 റൺസ് നേടിയിട്ടുണ്ട്.

ഈ വർഷം എട്ട് തോൽവികളുമായി പ്ലേഓഫ് കാണാതെ പുറത്തായ മുംബൈക്ക് താരത്തിന്റെ അസാന്നിധ്യത്തിൽ കാര്യമായ നഷ്‌ടങ്ങളൊന്നുമില്ല. എങ്കിലും വരും മത്സരങ്ങളിൽ ജയത്തോടെ മടങ്ങാനുള്ള പ്രതീക്ഷകൾക്ക് ഇത് തിരിച്ചടിയായേക്കും.

Leave a comment