ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിസ് വോക്‌സിന് നഷ്ടമായേക്കും
ലോർഡ്‌സിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്‌സിന് നഷ്ടമായേക്കും. ഈ വർഷം മാർച്ചിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയുണ്ടായ പരിക്കിൽ നിന്ന് മുക്തി നേടാനാവാത്തതാണ് കാരണം.
ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡിനെതിരെ ജൂൺ 2 ന് ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഹോം ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുമ്പോൾ അടുത്തിടെ നടന്ന തുടർ പരാജയങ്ങൾക്കെല്ലാം മറുപടി കൊടുക്കുകയാണ് പ്രധാന ലക്ഷ്യം.
ജോ റൂട്ടിന്റെ പിൻഗാമിയായി സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് നായകനായി എത്തുന്ന ആദ്യ പരമ്പരയെന്ന പ്രത്യേകതയും ഇതിനുണ്ട്. വോക്‌സിന്റെ അഭാവത്തിൽ
മുൻനിര ബോളർമാരായി ജെയിംസ് ആൻഡേഴ്‌സണും സ്റ്റുവർട്ട് ബ്രോഡും ടീമിൽ ഉണ്ടെങ്കിലും വോക്‌സിന് പകരം ആരെത്തുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഒല്ലി റോബിൻസണിനൊപ്പം സ്കീമിൽ സാഖിബ് മഹമൂദ്, ക്രെയ്ഗ് ഓവർട്ടൺ എന്നിവരെ ഇംഗ്ലണ്ട് പരിഗണിക്കുന്നതായാണ് വാർത്തകൾ.






































