അതേ നാണയത്തിൽ തിരിച്ചടിച്ചു, മുംബൈക്കെതിരെ 52 റൺസ് ജയവുമായി കൊൽക്കത്ത
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തോൽവിയുമായി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആർ 20 ഓവറില്‍ മുംബൈയ്ക്കായി നീട്ടിയത് 166 റൺസിന്റെ വിജയലക്ഷ്യമായിരുന്നു. ജസ്പ്രീത് ബുംറയുടെ തീപ്പൊരി ബോളിംഗാണ് നൈറ്റ് റൈഡേഴ്സിനെ ചുരുങ്ങിയ സ്കോറിൽ ഒതുക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം പിഴവോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ 2 റൺസെടുത്ത നായകൻ രോഹിത് ശര്‍മയെ ടിം സൗത്തി മടക്കി. പവര്‍ പ്ലേ തീരുന്നതിനു മുമ്പേ തന്നെ രണ്ടാമനായി എത്തിയ തിലക് വര്‍മയും (6) ഗ്യാലറിയിലെത്തി. 5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 എന്ന നിലയിലേക്ക് പതറിയ ഇന്ത്യൻസിനെ രമണ്‍ദീപിനെ (12) കൂട്ടുപിടിച്ച് ഇഷാന് കിഷന് മുംബൈയെ 50 കടത്തി. എന്നാൽ രമണ്‍ദീപിനെയും പുറത്താക്കി റസൽ കൊൽക്കത്തയ്ക്ക് വീണ്ടും പ്രതീക്ഷയേകി.
എന്നാൽ മുംബൈയുടെ തുറുപ്പുചീട്ടായി ഇഷാൻ കിഷൻ ക്രീസിൽ നിന്നത് ടീമിന് പ്രതീക്ഷയായിരുന്നു. 13 റൺസെടുത്ത ടിം ഡേവിഡിനെ വരുണ്‍ ചക്രവര്‍ത്തി 13-ാം ഓവറിൽ വീഴ്ത്തിയപ്പോൾ രോഹിത്തും സംഘവും 83-4 എന്ന നിലയിലേക്ക് വീണു. പാറ്റ് കമ്മിൻസ് എറിഞ്ഞ 14-ാം ഓവറിൽ 43 പന്തിൽ 51 റൺസെടുത്ത കിഷൻ ഉൾപ്പടെ മൂന്നു വിക്കറ്റ് വീണതോടെ കൊൽക്കത്തയുടെ കൈയ്യിലായി വിജയം. മുരുഗന് അശ്വിന്(0), ഡാനിയേല്‍ സാംസ് (1) എന്നിവരാണ് ആ ഓവറിൽ പുറത്തായത്.
പൊള്ളാര്‍ഡ് (15) റണ്ണൊട്ടുവുകയും ചെയ്തതോടെ മുംബൈയുടെ വിജയ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കുമാര്‍ കാര്‍ത്തികേയയും ജസ്പ്രീത് ബുമ്രയും കൂടി റണ്ണൗട്ടായതോടെ മുംബൈ വീണ്ടും തലകുനിച്ച് മടങ്ങേണ്ടി വന്നു. നെറ്റ് റൈഡേഴ്സിയി കമ്മിന്‍സ് 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആന്ദ്രേ റസല്‍ 22 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.