Cricket IPL IPL-Team Top News

ഐപിഎല്ലിൽ മുംബൈക്കെതിരെ കൊൽക്കത്തക്ക് ബാറ്റിംഗ്, ടീമിൽ 5 മാറ്റങ്ങളുമായി കെകെആർ

May 9, 2022

author:

ഐപിഎല്ലിൽ മുംബൈക്കെതിരെ കൊൽക്കത്തക്ക് ബാറ്റിംഗ്, ടീമിൽ 5 മാറ്റങ്ങളുമായി കെകെആർ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ ഇന്ത്യൻസ്. ഒരു മാറ്റവുമായി മുംബൈ ഇറങ്ങുമ്പോൾ അഞ്ച് മാറ്റങ്ങളുമായാണ് കെകെആർ നിർണായക മത്സരത്തിനിറങ്ങുന്നത്.

അജിങ്ക്യ രഹാനെ, പാറ്റ് കമ്മിൻസ്, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി, ഷെൽഡൻ ജാക്‌സൺ എന്നിവരെ ഉൾപ്പെടുത്തിയാണ് ശ്രേയസ് അയ്യർ ഇറങ്ങുന്നത്. മികച്ച തുടക്കത്തിനു ശേഷം പാടെ നിറംമങ്ങിയ കെകെആറിന് പ്ലേഓഫ് സാധ്യതകൾ വിദൂരത്തിലെങ്കിലും നിലനിർത്താൻ ഒരു ജയമെങ്കിലും അത്യാവിശ്യമാണ്. സീസണില്‍ രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് വന്‍ നാണക്കേട് ഒഴിവാക്കുവാൻ മൂന്നാം ജയം ഇന്ന് അനിവാര്യമാണ്.

ടീം

മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ, രോഹിത് ശർമ്മ, തിലക് വർമ്മ, ടിം ഡേവിഡ്, കീറോൺ പൊള്ളാർഡ്, രമൺദീപ് സിംഗ്, ഡാനിയൽ സാംസ്, മുരുകൻ അശ്വിൻ, കുമാർ കാർത്തികേയ, ജസ്പ്രീത് ബുംറ, റിലേ മെറിഡിത്ത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷെൽഡൺ ജാക്‌സൺ, പാറ്റ് കമ്മിൻസ്, ടിം സൗത്തി, വരുൺ ചക്കരവർത്തി

Leave a comment