Cricket Cricket-International Top News

ടെസ്റ്റിൽ ജോ റൂട്ട് നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് സ്റ്റോക്ക്‌സ്

May 9, 2022

author:

ടെസ്റ്റിൽ ജോ റൂട്ട് നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് സ്റ്റോക്ക്‌സ്

ന്യൂസിലൻഡ് ടെസ്റ്റിൽ ജോ റൂട്ട് നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നിയുക്ത ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്. ടീമിന്റെ നേട്ടത്തിനായി അടുത്തിടെ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ റൂട്ടിനെ മൂന്നാം സ്ഥാനത്തിറങ്ങി കളിക്കേണ്ടി വന്നിരുന്നു.

വലംകൈയ്യൻ ബാറ്റ്സ്മാനായ റൂട്ട് മൂന്നാം നമ്പറിൽ 39.67 ശരാശരിയാണുള്ളത്. അതേസമയം താരത്തിന് നാലാം നമ്പറിൽ 51.27 ശരാശരിയുള്ളതാണ് സ്റ്റോക്‌സിനെ തിരികെ നാലാം സ്ഥാനത്തേക്ക് എത്തിക്കാൻ കാരണമെന്ന് സ്റ്റോക്ക്‌സ് അഭിപ്രായപ്പെട്ടു. റൂട്ടിനും നാലാം നമ്പരിൽ ഇറങ്ങനാണ് താത്പര്യവും.

കൂടാതെ ഓസ്‌ട്രേലിയയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ തുടർച്ചയായി സെഞ്ചുറികൾ നേടിയ ജോണി ബെയർസ്റ്റോ അഞ്ചാം നമ്പറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത് ടോം ഹെയ്‌ൻസ് ഉൾപ്പെടെ നിരവധി ഓപ്ഷനുകളാണ് ഇപ്പോൾ മൂന്നാം നമ്പറിലേക്കായി പരിഗണിക്കപ്പെടുന്നത്. ഓലി പോപ്പ്, ഡാൻ ലോറൻസ്, ഹാരി ബ്രൂക്ക് എന്നിവരെയും ഈ സ്ഥാനത്തേയ്ക്ക് ഇംഗ്ലണ്ട് പരിഗണിക്കുന്നുണ്ട്.

Leave a comment