പരാജയ പരമ്പരയില്‍ നിന്ന് കരകയറാന്‍ ലെസ്റ്റര്‍ ; റിലഗേഷന്‍ സോണില്‍ നിന്ന് മോചനം തേടി എവര്ട്ടന്
ഞായറാഴ്ചത്തെ കിംഗ് പവർ സ്റ്റേഡിയത്തിലെ എവർട്ടൺ സന്ദർശനത്തോടെ ലെസ്റ്റര്‍ പ്രീമിയർ ലീഗ് കാമ്പെയ്ന് പുനരാരംഭിക്കുന്നു.രണ്ടാം പാദ സെമിയിൽ റോമയോട് 1-0 ന് തോറ്റതിന് ശേഷം ലെസ്റ്റര്‍ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ നിന്നും പുറത്തായിരുന്നു.അതേസമയം ടോഫിസ് എതിരില്ലാത്ത ഒരു ഗോളിന് ചെൽസിക്കെതിരെ വിജയിച്ചു.ജയത്തോടെ റിലഗേഷന്‍ സോണില്‍ കഴിയുന്ന അവര്‍ക്ക് അതില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ട്.

കോണ്‍ഫറന്‍സ് ലീഗില്‍ നിന്നും വേദനാജനകമായ പുറത്താവല്‍ മാത്രമല്ല ലെസ്റ്ററിനെ വേട്ടയാടുന്നത്.കഴിഞ്ഞ ആറു കളികളില്‍ വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് ആവരുടെ കോച്ച് ബ്രണ്ടന്‍ റോഡ്ജേര്സിന് നല്കുന്ന സമ്മര്‍ദം വളരെ വലുതാണ്.കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ലീഗ് പൂര്‍ത്തിയാക്കിയ ലെസ്റ്റര്‍ ഈ സീസണില്‍ ആരാധകര്‍ക്ക് നിരശായല്ലാതെ ഒന്നും തന്നെ സമ്മാനിച്ചിട്ടില്ല.എവര്‍ട്ടന്റെ കാര്യവും ഇതുപോലെ തന്നെ. അതിനാല്‍ രണ്ടു മാനേജര്‍മാര്‍ക്കും ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട.തീ പാറും പോരാട്ടം ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് നടക്കാന്‍ പോകുന്നത്.