ടോട്ടന്‍ഹാമിനെതിരെ സമനില ; ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ മങ്ങുന്നു
ശനിയാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തില്‍ ടോട്ടൻഹാമുമായി 1-1 സമനില നേടിയ ലിവർപൂളിന് അവരുടെ പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.ഫലം ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റിയ്ക്കൊപ്പം പോയിന്റില്‍ എത്തിച്ചു.ഗോൾ വ്യത്യാസത്തില്‍ ഒന്നാമത് നില്ക്കുന്ന ലിവര്‍പൂളിനെക്കാള്‍ ഒരു മത്സരം കുറവേ സിറ്റി കളിച്ചിട്ടുള്ളൂ.ഞായറാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെതിരെ പ്രീമിയര്‍ ലീഗ് കപ്പിന്റെ പ്രതിരോധത്തിന് വേണ്ടി പെപ്പും പിള്ളേരും ഇറങ്ങും.

പന്ത് കൈവശം വയ്ക്കുന്നതിൽ ലിവർപൂൾ ആധിപത്യം പുലർത്തി, പക്ഷേ ടോട്ടൻഹാം ആഴത്തിലുള്ള പ്രതിരോധം നിലനിര്‍ത്തുകയും തക്കം കിട്ടുമ്പോള്‍ എല്ലാം കൌണ്ടറിലൂടെ ലിവര്‍പൂളിനെ വിറപ്പിക്കുകയും ചെയ്തു.56 ആം മിനുട്ടില്‍ സന് ഹ്യുന്ഗ് മിന് നേടിയ ഗോളില്‍ ടോട്ടന്‍ഹാം ലീഡ് പിടിച്ചപ്പോള്‍ ലിവര്‍പൂളിന്റെ സമനില ഗോള്‍ വന്നത് 74 ആം മിനുട്ടില്‍ ലൂയിസ് ഡയസിന്റെ ബൂട്ടില്‍ നിന്നായിരുന്നു.