ചെല്‍സിക്ക് വിജയം അനിവാര്യം
ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിനായി വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ ചെല്‍സി അവരുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ വാരാന്ത്യത്തിൽ ബ്ലൂസ് 1-0 ന് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടനോട് പരാജയപ്പെട്ടു, അതേസമയം ബ്രൂണോ ലാജിന്റെ ടീമിനെ ബ്രൈറ്റൺ & ഹോവ് അൽബിയോണ്‍ എതിരില്ലാത്ത ,മൂന്നു ഗോളിന് പരാജയപ്പെടുത്തി.

നിലവില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ചെല്‍സി ഫോം നിലനിര്‍ത്തിയില്ലെങ്കില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ തുടരാന്‍ അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല.തൊട്ടടുത്ത് ആഴ്സണലും ടോട്ടന്‍ഹാമും ഉള്ളത് ചെല്‍സിയുടെ മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.വൂള്‍വ്സ് ആകട്ടെ തുടര്‍ച്ചയായ മൂന്നു തോല്‍വി ഏറ്റുവാങ്ങി ആദ്യ ആറില്‍ എത്താനുള്ള സാധ്യത കളഞ്ഞു കുളിച്ചു.ഏഴാം സ്ഥാനത്തേക്ക് കയറാന്‍ കഴിയുകയാണെങ്കില്‍ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് യോഗ്യത എങ്കിലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.അതിനുള്ള ലക്ഷ്യത്തില്‍ ആയിരിക്കും ചെന്നായ് കൂട്ടം.