Cricket IPL IPL-Team Top News

ടോസ് നേടിയ ഹൈദരാബാദ് ഡൽഹിയെ ബാറ്റിംഗിനയച്ചു, ഇരുടീമിലും മാറ്റങ്ങൾ

May 5, 2022

author:

ടോസ് നേടിയ ഹൈദരാബാദ് ഡൽഹിയെ ബാറ്റിംഗിനയച്ചു, ഇരുടീമിലും മാറ്റങ്ങൾ

ഐപിഎല്ലിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിംഗിനയച്ചു. ടീമിൽ നാലു മാറ്റങ്ങളുമായി ക്യാപിറ്റൽസ് ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.

ഓപ്പണര്‍ പൃഥ്വി ഷാക്ക് പകരം മന്‍ദീപ് സിംഗ് ഡല്‍ഹി ടീമിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം റിപാല്‍ പട്ടേലും ചേതന്‍ സക്കറിയക്ക് പകരം ഖലീല്‍ അഹമ്മദും ആന്‍റിച്ച് നോര്‍ക്യയും ഡല്‍ഹിയുടെ നിരയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് പരിക്കേറ്റ നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറിനും പകരം കാര്‍ത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും ടീമിലെത്തിയപ്പോൾ സീന്‍ ആബട്ട് ഇന്ന് ഹൈദരാബാദിനായി സീസണില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

ടീം

ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, മൻദീപ് സിംഗ്, മിച്ചൽ മാർഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാൻ പവൽ, റിപാൽ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ

സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, കെയ്ൻ വില്യംസൺ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാൽ, ഭുവനേശ്വർ കുമാർ, ഷോൺ ആബട്ട്, കാർത്തിക് ത്യാഗി, ഉംറാൻ മാലിക്

Leave a comment