Cricket IPL IPL-Team Top News

ഐപിഎല്ലിൽ ചെന്നൈക്കെതിരെ ബാംഗ്ലൂരിന് ബാറ്റിംഗ്, ഒരു മാറ്റവുമായി സിഎസ്കെ

May 4, 2022

author:

ഐപിഎല്ലിൽ ചെന്നൈക്കെതിരെ ബാംഗ്ലൂരിന് ബാറ്റിംഗ്, ഒരു മാറ്റവുമായി സിഎസ്കെ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ച് ടോസ് നേടി. ചെന്നൈ സൂപ്പർ കിങ്സ്. ടീമിൽ മാറ്റമൊന്നുമില്ലാതെ ആർസിബി ഇറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് സിഎസ്കെ ഇറങ്ങുന്നത്. മിച്ചൽ സാന്റ്നറിനു പകരം ഇംഗ്ലീഷ് ഓൾ-റൌണ്ടർ മൊയീൻ അലിയെ ഉൾപ്പെടുത്തിയാണ് എംഎസ് ധോണിയും സംഘവും ഇങ്ങുന്നത്.

നായസ്ഥാനത്തേക്ക് തിരിച്ചെത്തിയ എംഎസ് ധോണിയുടെ കീഴിൽ തുടർച്ചയായ രണ്ടാം ജയം തേടി സിഎസ്കെ ഇറങ്ങുമ്പോൾ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ തുടർച്ചയായ നാലാം തോൽവി ഒഴിവാക്കാനാണ് ആർസിബിയുടെ ശ്രമം.

ടീം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പഠീദാർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക്, മഹിപാൽ ലോംറോർ, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്

ചെന്നൈ സൂപ്പർ കിങ്സ്: റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ പ്രിട്ടോറിയസ്, സിമർജീത് സിംഗ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ

Leave a comment