Cricket Cricket-International IPL IPL-Team Top News

ഗുജറാത്തിന്റെ അശ്വമേധം തടഞ്ഞ് പഞ്ചാബ്

May 4, 2022

ഗുജറാത്തിന്റെ അശ്വമേധം തടഞ്ഞ് പഞ്ചാബ്

പഞ്ചാബ് കിംഗ്‌സ് 8 വിക്കറ്റിന് വിജയിച്ച് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.ടോസ് നേടിയ ഗുജറാത്ത് ഈ ഐ പി എല്‍ സീസണില്‍ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ആദ്യ ടീമായി മാറി.ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ 4 വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയുടെ മികവിൽ പഞ്ചാബ് കിംഗ്സ്  143/8 എന്ന നിലയിൽ ഒതുക്കി.അന്‍പത് പന്തില്‍ 65 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ ആണ് ഗുജറാത്ത് നിരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം.

IPL 2022, GT Vs PBKS: Punjab Kings Thrash Gujarat Titans, Keep Playoff  Hopes Alive - Highlights

144 റണ്‍സ് ചേസ് ചെയ്ത പഞ്ചാബിന് മൂന്നാം ഓവറില്‍ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റൊയെ നഷ്ട്ടപ്പെട്ടെങ്കിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ ബനുക രജപക്സയേയും ലിയാം ലിവിംഗ്സ്റ്റോനിനെയും കൂട്ടുപിടിച്ച് പതിനാറാം ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു.ഗുജറാത്ത്‌ ബാറ്റിംഗ് നിരയുടെ നടുവൊടിച്ച  കഗിസോ റബാഡയാണ് മത്സരത്തിലെ താരം.

Leave a comment