ജെയിംസ് റോഡ്രിഗസിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡും ആസ്റ്റൻ വില്ലയും
മുൻ റയൽ മാഡ്രിഡ് താരം ജെയിംസ് റോഡ്രിഗസിനെ സ്വന്തമാക്കാൻ രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്. നിലവിലെ ക്ലബ്ബായ അൽ-റയ്യാനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കൊളംബിൻ താരത്തെ ടീമിലെത്തിക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡും ആസ്റ്റൻ വില്ലയുമാണ് മുന്നോട്ടുവന്നിരിക്കുന്നത്.
2020-21 സീസണിൽ എവർട്ടണിൽ ഭോദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ജെയിംസ് റോഡ്രിഗസ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ക്ലബ് വിട്ടതോടെയാണ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഖത്തറിലേക്ക് ചേക്കേറിയത്. അവിടെ വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന താരം പ്രീമിയർ ലീഗിലേക്ക് കൂടുമാറ്റം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾക്കു പുറമെ മുപ്പതുകാരനായ റോഡ്രിഗസിനെ സ്വന്തമാക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡും രംഗത്തുണ്ട്. ജെയിംസിലൂടെ സ്ക്വാഡ് ഡെപ്ത്ത് വർധിപ്പിക്കാനാണ് വെസ്റ്റ് ഹാം ആഗ്രഹിക്കുന്നത്. എന്നാൽ ഫിലിപ്പെ കുട്ടീഞ്ഞോ ലോൺ സ്പെൽ കഴിഞ്ഞ് ബിർമിംഗ്ഹാമിൽ സമയം നീട്ടിയില്ലെങ്കിൽ പകരക്കാരനെ തിരയുകയാണ് ആസ്റ്റൺ വില്ല. ഈ സ്ഥാനത്തേയ്ക്കാണ് സ്റ്റീവൻ ജെറാർഡ് റോഡ്രിഗസിനെ കണ്ടെത്തിയിരിക്കുന്നത്.






































