ചെൽസി താരം റീസ് ജെയിംസിനെ ടീമിലെത്തിക്കാൻ നീക്കവുമായി റയൽ മാഡ്രിഡ്
ചെൽസി താരം റീസ് ജെയിംസിനെ ടീമിലെത്തിക്കാൻ നീക്കവുമായി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. വരുന്ന ട്രാൻസ്‌ഫർ വിൻഡോയിൽ റൈറ്റ് ബാക്കിനെ സ്വന്തമാക്കാൻ റയൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവിൽ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ പുതിയ കരാർ ചർച്ചകളിലെ തടസങ്ങൾ മുതലെടുക്കാനാണ് സ്പാനിഷ് ടീം ശ്രമിക്കുന്നത്. ചെൽസി ഫുൾ ബാക്ക് ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്നതാണ് മാഡ്രിഡിന്റെ കണ്ണുടക്കാൻ കാരണമായത്. മാത്രമല്ല ഡാനി കർവഹാളിന് പകരക്കാരനെ തേടുന്ന റയലിന്റെ ശൈലി നന്നായി ഇണങ്ങുന്ന താരം കൂടിയാണ് റീസ് ജെയിംസ്.
കൃത്യതയാർന്ന ക്രോസിംഗ് മികവും ഡിഫെൻസിലും അറ്റാക്കിംഗിലും മികച്ച സംഭാവനകൾ നൽകുന്നതും ജെയിംസിന്റെ കളിക്കാരനിലെ ഭാവി ശോഭനീയമാക്കുന്നുണ്ട്. ഇതിനോടകം തന്നെ ചെൽസിയിൽ നിന്ന് അന്റോണിയോ റൂഡിഗറിനെ റയൽ ടീമിലെത്തിച്ചിട്ടുണ്ട്. മൊണാക്കോ മിഡ്ഫീൽഡർ ഔറേലിയൻ ചൗമേനി, പിഎസ്‌ജിയുടെ എംബാപ്പെ എന്നിവരും മാഡ്രിഡ് കുപ്പായത്തിലേക്ക് അടുത്ത സീസണിൽ മാറിയേക്കും.






































